പ്രവാസി മലയാളികളില്‍ ഒരുവന്... സംസാരിക്കുവാനും, പാടാനും അതിലൂടെ സഹജീവികളെ സന്തോഷിപ്പിക്കാനും ഈ ജന്മം ദൈവം അവസരം നല്‍കിയതില്‍
എന്നും മനസ്സ് നിറയുന്നുണ്ട് . സ്വന്തം സ്ഥലം കൊല്ലം ജില്ലയില്‍ മൈനാഗപ്പള്ളി. കഴിഞ്ഞ പത്തു വര്‍ഷമായി ഗള്‍ഫിലെ മാധ്യമ രംഗത്തും ,കലാ രംഗത്തും പ്രവര്‍ത്തിക്കുന്നു.
സംഗീതം ജീവിത സപര്യ ആക്കിയ അച്ഛനും ,അമ്മയും എന്നെ ഈ വഴിയില്‍ നയിച്ചു.ദേവരാജന്‍ മാസ്റ്റര്‍ ,രാഘവന് മാസ്റ്റര്‍ ,കുമരകം രാജപ്പന് , ആലപ്പി വിവേകാനന്ദന് ,എന്നി സംഗീത സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചു.കെ . പി. എ .സിയുടെ ഗാനമേള സംഘത്തില്‍ പ്രധാന ഗായകനായിരുന്നു.ആകാശവാണിയിലും ഗ്രേഡ് നേടി സ്പെഷ്യല്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട് .കഥാപ്രസംഗത്തിനും ,ലളിതഗാനത്തിനും ,കേരള യുനിവേര്സിടി യുവജനോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി , പ്രൊഫഷനല്‍ ഗായകനായി രംഗത്തിറങ്ങി .മികച്ച ഗായകനുള്ള കേരള സംഗീത നാടക അക്കാദമി(കേരള ഗവന്മേന്റ്റ് ) പുരസ്കാരവും ,നാന അവാര്‍ഡും ,വി .ടി .അരവിന്ദാക്ഷ മേനോന് പുരസ്കാരവും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടാന്‍ ഭാഗ്യമുണ്ടായി. ഇപ്പോള്‍ ദുബായ് ഏഷ്യാനെറ്റില്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് ആയി പ്രവര്‍ത്തിക്കുന്നു .അറബിക്കഥ എന്ന ചിത്രത്തിലെ
താനേ പാടും വീണേ എന്ന ഗാനം പാടി സിനിമാ സംഗീതത്തിലും ശബ്ദ സാന്നിധ്യമായി .